
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുമായി മുഖ്യമന്ത്രി സമവായത്തിലെത്തിയതിന് പിന്നാലെ നയം മാറ്രി മന്ത്രി ആർ.ബിന്ദു. ഗവർണറുമായി സർക്കാർ ഏറ്റുമുട്ടാനില്ലെന്നും കുട്ടികൾക്ക് മികച്ച പഠന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബാക്കും. ഇനിയുള്ള വി.സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നൽകുന്നത് സെനറ്റ് യോഗങ്ങൾ തീരുമാനിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങൾ ശ്രമിച്ചു. കേരള യൂണി. രജിസ്ട്രാർ ഡോ.അനിൽകുമാറിനെ മാറ്റിയത് അദ്ദേഹം അപേക്ഷിച്ചത് അനുസരിച്ചാണ്. അദ്ദേഹം കോളേജിലേക്ക് തിരിച്ചുപോയിട്ടും വി.സി പ്രതികൂല മനോഭാവം കാട്ടുന്നു. നിയമപ്രകാരം കോളേജിലേക്ക് തിരിച്ചുപോക്കിൽ പ്രശ്നമില്ല. വി.സി പ്രതികാരബുദ്ധിയോടെ പെരുമാറുകയാണ്. അദ്ദേഹത്തിന് കഴിവിന് അനുസരിച്ചുള്ള അവസരം വീണ്ടും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |