ഇടുക്കി :ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വർക്ക് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിലേയ്ക്കായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവരും 60 വയസ് പൂർത്തിയാകാത്തവരുമായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി,എൻറോൾമെന്റ് തീയതി പ്രവർത്തി പരിചയം ഫോൺ നമ്പർ,ഇ-മെയിൽ ഐ.ഡി. അപേക്ഷകൻ ഉൾപ്പെട്ടുവരുന്ന പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോൾമെന്റ്സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവസ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്‌മെന്റ് പകർപ്പുകളും സഹിതം ജനുവരി 5ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |