
തിരുവനന്തപുരം: വാളയാറിൽ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ ഛത്തീസ്ഗഢ് ബിലാസ്പുർ സ്വദേശി രാംനാരായൺ ബാഗേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിൽ നിന്ന് 30 ലക്ഷം രൂപ ധനസഹായം നല്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപ വീതവും, രണ്ട് മക്കൾക്ക് 10 ലക്ഷം രൂപ വീതവുമാണ് നൽകുക. മക്കളുടെ പേരിലുള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നൽകും.
വാളയാറിൽ നടന്ന ഹീന സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടത്തി വിജിയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുകയാണ്. കേരളം അതിനു പറ്റുന്ന മണ്ണല്ല എന്ന് തെളിയിച്ചു കൊടുക്കണ മെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |