
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി മുൻകൂർ ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
ചലച്ചിത്ര പ്രവർത്തകയും രാജ്യാന്തര ചലച്ചിത്രമേള ജൂറി അംഗവുമായ വനിതയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. ഐ.എഫ്.എഫ്.കെ സിനിമകളുടെ സ്ക്രീനിംഗിനുശേഷം തിരുവനന്തപുരത്തെ ഹോട്ടലിലെത്തിയപ്പോൾ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയുമായിരുന്നു.
ഹോട്ടലിലെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തെറ്റിദ്ധരിച്ചതാകാമെന്നും പറഞ്ഞ കുഞ്ഞുമുഹമ്മദ്, മാപ്പ് പറയാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |