ചേപ്പാട്: കാഞ്ഞൂർ ദുർഗ്ഗാദേവീക്ഷേത്തിൽ ഉത്സവം നാളെ മുതൽ ജനുവരി 4 വരെ നടക്കും. നാളെ വൈകിട്ട് 4ന് പാട്ടുകൊട്ട്, 7ന് നാടകം താഴ്‌വാരം. 9ന് എതിരേൽപ്പ്, 27 രാവിലെ 9ന് കളഭാഭിഷേകം, വൈകിട്ട് 5ന് തിരുമുൻപിൽ നടനം, 7ന് മല്ലാരി ഫ്യൂഷൻ, 9ന് എതിരേൽപ്പ്, 28ന് വൈകിട്ട് 7ന് നാടൻപാട്ട്, 9ന് എതിരേൽപ്പ്, 29ന് വൈകിട്ട് 7ന് ഗാനമേള, 9ന് എതിരേൽപ്പ്, 30ന് വൈകിട്ട് 4 ന് പാട്ടുകൊട്ട്, 7ന് നൃത്തനാടകം നികുംഭില, 9ന് എതിരേൽപ്പ്, 31ന് രാവിലെ 7ന് സെമി ക്ലാസ്സിക്കൽ ഡാൻസ്, ഉച്ചയ്ക്ക് 2ന് ഗാനമേള, വൈകിട്ട് 5ന് തിരുവാതിര, 7.30ന് എതിരേൽപ്പ്, രാത്രി 8.30ന് ഭരതനാട്യം. ജനുവരി 1 വൈകിട്ട് 4.30ന് തിരുവാതിര, 7ന് മെഗാ ഫ്യൂഷൻ നൈറ്റ്, 9ന് എതിരേൽപ്പ്, 2ന് വൈകിട്ട് 5ന് ഭരതനാട്യം, 7ന് ഗാനമേള, 9ന് എതിരേൽപ്പ്, 3ന് രാവിലെ 7.30ന് സോപാനസംഗീതം, ഉച്ചയ്ക്ക് 1.30ന് കൂട്ട എഴുന്നള്ളത്ത്, വൈകിട്ട് 4ന് പാട്ടുകൊട്ട്, 6.30ന് കേളികൊട്ട്, രാത്രി 8.30 മുതൽ കോലംവരവ്, 10ന് നൃത്താർച്ചന, 11ന് നൃത്തനൃത്യങ്ങൾ, 5 മുതൽ എതിരേൽപ്പും പൂപ്പടയും. 4ന് രാവിലെ 7.30ന് സോപാനസംഗീതം, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 7ന് കേളികൊട്ട്, രാത്രി 8ന് നൃത്തനൃത്യങ്ങൾ, 9.30ന് കോലം വരവ്, ശിവപഞ്ചാക്ഷരി ഭജൻസ്, 2 മുതൽ എതിരേൽപ്പും പൂപ്പടയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |