
വെഞ്ഞാറമൂട്: കാർ യാത്രികയായ യുവതിയെയും മക്കളെയും അക്രമിച്ച സംഭവത്തിൽ അറസ്റ്റ് . പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചാണ് സംഭവം .യുവതിയാണ് കാർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി കാർ നിന്നു. ഇതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയുംചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെ മാത്രമല്ല കാറിലുണ്ടായിരുന്ന മക്കളായ രണ്ട് പേരെയും മർദ്ദിക്കുകയായിരുന്നു. യുവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
ഫോട്ടോ: പ്രതി അജി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |