
കളമശേരി: ഏലൂർ നഗരസഭയിൽ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ ലൈജി സജീവൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷൈജ ബെന്നിയും ബി.ജെ.പി.യുടെ നീനാ ഗോപകുമാറും മത്സരിച്ചു. 15, 12, 5 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില. രണ്ടാം റൗണ്ടിൽ ബി.ജെ.പി അംഗങ്ങൾ ബാലറ്റ് പേപ്പർ വാങ്ങിയില്ല. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. 32 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന് 17 വോട്ടു വേണം. ഉച്ചയ്ക്ക് 2.30ന് നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ അംഗമായ ലീലാ ബാബു തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ കെ.എ. സുനീറും ബി.ജെ.പിയിലെ പി.ടി. ഷാജിയും മത്സരിച്ചു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ എൻ.സി.സന്തോഷായിരുന്നു വരണാധികാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |