
ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വാഹനശൃംഖലയാണ് ഇലക്‌ട്രിക് വാഹനങ്ങളുടേത്. പെട്രോൾ-ഡീസൽ വാഹനങ്ങളിറക്കിയിരുന്ന മിക്ക കമ്പനികളും ഇപ്പോൾ അവരുടെ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കി കളം പിടിക്കുകയാണ്. പുതിയ സ്റ്റാർട്ടപ്പുകൾ അവരുടെ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതുമുണ്ട്. ഇത്തരത്തിൽ ഒരു സ്റ്റാർട്ടപ്പ് ആണ് വിംഗ്‌സ് ഇവി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് കമ്പനിയുടെ ആസ്ഥാനം. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവി പുറത്തിറക്കിയിരിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.
ഒരു കുരുവിയെ പോലെ ഒതുങ്ങിയ ഡിസൈൻ ആയതിനാലാകും വിംഗ്‌സ് ഇവി അവരുടെ പുതിയ ഇവി കാറിന് റോബിൻ ഇവി എന്ന് തന്നെ പേരിട്ടിരിക്കുന്നത്. ഒരു ബൈക്കിന്റെ അത്രമാത്രം വലുപ്പമുള്ള കാർ ആണ് റോബിൻ. കാർ അല്ലെങ്കിൽ ബജാജ് ക്യൂട്ട് പോലെ ക്വാഡ്രസൈക്കിളാണ് എന്നും പറയാം റോബിനെ. നഗരറോഡുകളിൽ ഒരു കാറിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ആണ് റോബിൻ സഹായമാകുക. 2+1 കിഡ് എന്നതാണ് റോബിന്റെ സീറ്റിംഗ്.
945എംഎം വീതിയും 1560 എംഎം ഉയരവുമുള്ള റോബിൻ പാർക്ക് ചെയ്യാൻ ഒരു മോട്ടോർ സൈക്കിൾ വയ്‌ക്കുന്ന സ്ഥലം മാത്രം മതി. ബാറ്ററി ഫ്ളോറിലാണ് ഉള്ളത്. 5.6 കിലോവാട്ട് ബാറ്ററി പാക്ക് ആണുള്ളത്. ഫൈബർ ബോഡി പാനലാണ് റോബിൻ ഇവിയ്‌ക്ക്. 12 ഇഞ്ചാണ് വീൽ. 90 കിലോമീറ്റർ റേഞ്ച്. പരമാവധി വേഗം മണിക്കൂറിൽ 64 കിലോമീറ്ററാണ്. അഞ്ച് മണിക്കൂർ കൊണ്ട് ഫുൾചാർജ് ചെയ്യാനാകും. വില ആരംഭിക്കുന്നത് 1.99 ലക്ഷം മുതൽ 2.99 ലക്ഷം വരെയാണ്. ലോവർ വേരിയന്റുകളും ഉയർന്ന വേരിയന്റായ എക്‌സും തമ്മിൽ വ്യത്യാസം എക്‌സിൽ എസി ഉണ്ട് എന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |