
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകാൻ തീരുമാനിച്ച സ്ഥിരംനേറ്റിവിറ്റി കാർഡ് പൗരത്വം തെളിയിക്കാൻ ഉതകുന്ന രേഖയായിരിക്കുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചെങ്കിലും അത്തരത്തിൽ അംഗീകാരം കിട്ടുമോയെന്ന് ആശങ്ക.
പൗരത്വമെന്നത് പൂർണമായും കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. പാർലമെന്റിനാണ് നിയമനിർമ്മാണാധികാരം. പൗരത്വരേഖകൾ തീരുമാനിക്കേണ്ടതും കേന്ദ്രമാണ്.
കേന്ദ്രം നൽകുന്ന ആധാർ പോലും പൗരത്വരേഖയായി അംഗീകരിക്കുന്നില്ല. സുപ്രീം കോടതിപോലും ആ നിലപാടാണ് സ്വീകരിച്ചത്. അതൊരു തിരിച്ചറിയൽ രേഖയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയ്ക്കപ്പുറം പൗരത്വരേഖയായി നേറ്റിവിറ്റി കാർഡ് മാറാനിടയില്ല.
നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം നൽകാൻ ഓർഡിനൻസിറക്കാനും ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുമാണ് ഇപ്പോഴത്തെ നീക്കം. എന്നാൽ പൗരത്വം കേന്ദ്രവിഷയമായതിനാൽ ബില്ല് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനാണിട.
മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതാണെങ്കിൽ അന്യസംസ്ഥാനത്ത് ജനിച്ചവർക്കും
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാറുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോൾ, നിയമനിർമ്മാണം പാളാനിടയുണ്ട്. ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടാണ് കാർഡ് പ്രഖ്യാപിച്ചതെന്നും വിലയിരുത്തലുണ്ട്.
അധികാരം കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്
# പൗരത്വ രേഖകൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. നിലവിൽ ബെർത്ത് സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, മാതാപിതാക്കളുടെ പാസ്പോർട്ടും വിവാഹ സർട്ടിഫിക്കറ്റും പൗരത്വം ലഭിക്കാനുള്ള തിരിച്ചറിയൽ രേഖകളായി അംഗീകരിച്ചിട്ടുണ്ട്.
# കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനും സർക്കാരിന്റെ സേവനങ്ങളും ലഭിക്കാനുള്ള ആധികാരികരേഖയായും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കുന്നതിന് തടസമുണ്ടാവില്ല.
# പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനും തൊഴിലിനുമാണ് നിലവിൽ നേറ്റിവിറ്രി സർട്ടിഫിക്കറ്റ് നൽകുന്നത്. ജന്മംകൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. ജനനസർട്ടിഫിക്കറ്റില്ലാത്തവർക്കാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്.
''ജനന സർട്ടിഫിക്കറ്റില്ലാത്തവർക്കും മറ്റുരേഖകൾ ഹാജരാക്കാനാവാത്തവർക്കും പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റികാർഡ് സഹായകമാവും. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ആശ്വാസമാവും ഇത്''
-കെ.രാജൻ, മന്ത്രി
1,34,824
ജനുവരി മുതൽ ആഗസ്റ്റ് വരെ നൽകിയ
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
₹100കോടി
കാർഡൊന്നിന് 50രൂപവച്ച്
കണക്കാക്കിയാലും
2കോടി പേർക്കുള്ള ചെലവ്
നിലവിൽ നേറ്റിവിറ്റിക്ക്
അർഹതയുള്ളവർ
കേരളത്തിൽ ജനിച്ചുവളർന്ന എല്ലാവർക്കും
അന്യസംസ്ഥാനത്ത് ജനിച്ചവരാണെങ്കിലും മാതാപിതാക്കൾ രണ്ടു പേരും കേരളത്തിൽ ജനിച്ചു വളർന്നവരാണെങ്കിൽ
അന്യസംസ്ഥാനത്ത് ജനിച്ചവരാണെങ്കിലും മാതാപിതാക്കളിലൊരാൾ കേരളത്തിൽ ജനിച്ചുവളർന്നയാളും ഒരാൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു ജനിച്ചുവളർന്നയാളുമാണെങ്കിലും വിവാഹശേഷം രണ്ടുപേരും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |