
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി സമവായത്തിലെത്തി ഡിജിറ്റൽ,സാങ്കേതിക സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിച്ചതിന് പിന്നാലെ കേരള,എം.ജി സർവകലാശാലകളിലും വി.സി നിയമനത്തിന് ലോക്ഭവൻ നടപടി തുടങ്ങി. കാലിക്കറ്റ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്രി കഴിഞ്ഞദിവസം രൂപീകരിച്ചിരുന്നു. നാൽപ്പതോളം അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ജനുവരിയിൽ സെർച്ച് കമ്മിറ്റി യോഗം ചേരും. കേരള,എം.ജി വി.സി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും സർക്കാർ കോടതിയിലെത്തി സ്റ്റേ നേടി. സെനറ്റ് പ്രതിനിധിയില്ലാതെ സെർച്ച്കമ്മിറ്റി രൂപീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയിലെത്തിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ വി.സി നിയമനത്തിന് നേരത്തേയിറക്കിയ സെർച്ച്കമ്മിറ്റി വിജ്ഞാപനം ഗവർണർ പിൻവലിക്കും. സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സർവകലാശാലകളോട് നിർദ്ദേശിച്ചിരിക്കുകയാണ്. യു.ജി.സി,ചാൻസലർ,സെനറ്ര് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവുക. ഗവർണറാണ് കമ്മിറ്റി രൂപീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |