
മുംബയ് : ഇന്ത്യക്ക് ട്വന്റി20 ലോകകപ്പ് നിലനിറുതക്തണമെങ്കിൽ ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരിക്കണമെന്ന് മുൻ ഇന്ത്യൻ ആൾറൗണ്ടർ റോബിൻ ഉത്തപ്പ പറഞ്ഞു. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് വമ്പൻ സ്കോറുകൾ നേടുന്നതിന് അഭിഷേക് ശർമ്മ- സഞ്ജു സഖ്യം ഓപ്പണിംഗിൽ ഉണ്ടാകണമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാം വീഡിയോയിൽ ആയിരുന്നു ഉത്തപ്പയുടെ പ്രതികരണം
.
ലോകകപ്പിൽ സഞ്ജു എന്തായാലും മുൻനിരയിൽ തന്നെ ഉണ്ടാകണം, 2024 ട്വന്റി 20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടിയിരുന്നു. ബംഗ്ലാദേശിനെതിരെയും പിന്നീട് സെഞ്ച്വറി നേടി. ഇത് യുവതാരങ്ങളെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് സെഞ്ച്വറിയടിക്കാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും ചെയ്തു കൂടാ എന്നാണ് അവരും കരുതുന്നതെന്ന് ഉത്തപ്പ പറഞ്ഞു. സഞ്ജുവും അഭിഷേകും ചേർന്നാൽ ഒരു വലിയ സ്കോർ തന്നെ നമുക്ക് നേടാൻ സാധിക്കുന്നുണ്ട്. മറ്റൊന്ന്, സഞ്ജു ഇന്ത്യൻ ടീമിൽ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ട്. ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദ്ദം സഞ്ജു എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ കണ്ടു. സഞ്ജുവിനെ കളിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബാറ്റിംഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലായിരിക്കണം. അതിനും താഴേക്ക് പോകരുതെന്നും ഉത്തപ്പ നിർദ്ദേശിച്ചു.
കൂടാതെ രാജസ്ഥാൻ റോയൽസിനെ വർഷങ്ങളോളം നയിച്ചിട്ടുള്ള ക്യാപ്ടനാണ് സഞ്ജു. അതിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഏതൊരു ഘട്ടത്തിലും എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ഉത്തപ്പ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |