
തിരുവനന്തപുരം: ലോക ചെസ്സ് ഫെഡറേഷന്റെ ആർബിറ്റർ പദവി സ്വന്തമാക്കി ആലപ്പുഴ സ്വദേശി അജീഷ് റഹ്‌മാൻ. ഏഷ്യൻ ചെസ് ഫെഡറേഷന്റെയും ഇറാഖ് ചെസ് ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് അജീഷ് ഈ നേട്ടം കൈവരിച്ചത്. പരീക്ഷയിൽ നാലാം റാങ്ക് നേടി. ഇതോടെ ഫിഡെ 'യെല്ലോ പാനലിലും' അജീഷ് റഹ്‌മാൻ ഇടംപിടിച്ചു.
സംസ്ഥാന തൊഴിൽ വകുപ്പ് ജീവനക്കാരനായ ഇദ്ദേഹം ആലപ്പുഴ കരളകം സ്വദേശിയാണ്. മാതാവ് ഐഷാബീവി. സുമയ്യയാണ് ഭാര്യ. റൈഹ നൗറീൻ, റൈന നഹൽ, റൈഷ നാസ്നീൻ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |