SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.58 PM IST

തലസ്ഥാന ജില്ലയിൽ വി.പ്രിയദർശിനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു

Increase Font Size Decrease Font Size Print Page
priya

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത് പ്രസിഡന്റായി സി.പി.എം ഏരിയാ കമ്മിറ്റിയംഗം വി.പ്രിയദർശിനി അധികാരമേറ്റു. പ്രിയദർശിനിക്ക് 15 വോട്ടുകളും യു.ഡി.എഫിന്റെ ആഗ്‌നസ് റാണിക്ക് 13 വോട്ടുകളും ലഭിച്ചു. കല്ലമ്പലം ഡിവിഷനിൽ നിന്ന് 3,​874 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. നാവായിക്കുളം ഡിവിഷനിൽ നിന്നുള്ള ബി.പി.മുരളി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. മുരളി 15 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി സജിത്ത് മുട്ടപ്പലം 13 വോട്ടുകളും നേടി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY