
ശിവഗിരി: ഇക്കൊല്ലം മുതൽ ഏർപ്പെടുത്തിയ ശിവഗിരി തീർത്ഥാടന പുരസ്കാരത്തിന് കൊച്ചിയിലെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് അർഹമായി. ഒരു ലക്ഷത്തിയൊന്നു രൂപയും പ്രശസ്തിപത്രവും പ്രത്യേകം രൂപകല്‍പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്കാരം ഡിസംബർ 31ന് രാവിലെ നടക്കുന്ന ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.
മുൻ ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. കെ. ജയകുമാർ അദ്ധ്യക്ഷനും അഡിഷണൽ ഡി. ജി. പി പി. വിജയൻ, ശ്രീനാരായണഗുരു ഓപ്പൺയൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. പി. ജഗതിരാജ് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.
ഗുരുദേവന്റെ വിദ്യാഭ്യാസദർശനത്തിന്റെ സ്വാധീനത്താൽ കൊച്ചിയിലെ ചാലാക്കയിൽ പ്രവർത്തനമാരംഭിച്ച ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് കഴിഞ്ഞ 17 വർഷമായി മെഡിക്കൽ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും മികവാർന്ന സേവനം നടത്തി വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |