SignIn
Kerala Kaumudi Online
Sunday, 26 April 2026 7.27 PM IST

പുളിങ്കുന്നിൽ കോൺഗ്രസ് അംഗം കൂറുമാറി എൽ.ഡി.എഫ് പ്രസിഡന്റായി

Increase Font Size Decrease Font Size Print Page
1

കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗം കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റായി. കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും 10ാം വാർഡിൽ നിന്ന് വിജയിക്കുകയും ചെയ്ത ഔസേപ്പച്ചൻ വെമ്പാടുംതറയാണ് കൂറുമാറി പ്രസിഡന്റായത്. ഇതോടെ പുളിങ്കുന്ന് പഞ്ചായത്തിൽ കോൺഗ്രസിന്റെ തുടർഭരണം നഷ്ടമായി. 16 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 7, എൽ.ഡി.എഫ് 6, എൻ.ഡി എ 3 എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപ്പ് നൽകാൻ കഴിഞ്ഞദിവസം രാവിലെ യു.ഡി.എഫ് നേതാക്കൾ ഔസേപ്പച്ചന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. മൊബൈൽ ഫോണും സ്വിച്ച്ഓഫ് ആയിരുന്നു. എന്നാൽ,​ ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് നേതാക്കളുടെ സംരക്ഷണത്തിൽ ഇയാൾ സ്ഥലത്തെത്തി കൂറുമാറി വോട്ടുചെയ്യുകയും പ്രസിഡന്റാകുകയുമായിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി എമ്മിലെ ആശദാസും വിജയിച്ചു. ഔസേപ്പച്ചൻ കൂറുമാറ്റം കോടതിയിൽ ചോദ്യം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY