കാസർകോട് :പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച കേസിലെ പ്രതിയെ ജില്ല പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കർണാടകയിലെ ബൽത്തങ്ങാടിയിൽ വെച്ച് കാസർകോട് സൈബർ ക്രൈം പോലീസ് സമർത്ഥമായി പിടികൂടി. ദക്ഷിണ കർണാടക ബൽത്തങ്ങാടി, ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫ് (21) ആണ് പിടിയിലായത്. പോക്സോ ആക്ട് സെക്ഷൻ 13, 67(ബി ) ഐ ടി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻ്റ് ചെയ്യുകയും ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. കെ ജിജിഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രേമരാജൻ, പ്രശാന്ത്, സിപിഒ മാരായ ഹരിപ്രസാദ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |