
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 4.5 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ പുലർച്ചെ 1.25 ന് തായ് എയർ ഏഷ്യ വിമാനത്തിൽ തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്, മൂസക്കുട്ടി അബ്ദുൾ നാസർ എന്നിവരാണ് പിടിയിലായത്.
4.3 കിലോ ഹൈബ്രിഡ് കഞ്ചാവ് ബാഗേജിനകത്ത് പല ഭാഗത്തായി ടൈൽ രൂപത്തിലാണ് ഇവർ ഒളിപ്പിച്ചിരുന്നത്. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |