
പ്രണയബന്ധം നല്ല രീതിയില്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം സുഹൃത്തുക്കളായി തുടര്‍ന്നത് യുവാവിന് വിനയായി. മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്ത ശേഷമാണ് പണി കിട്ടിയത്. വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ മുന്‍ കാമുകനെ കാണാനെത്തിയ യുവതി ഇയാളെ ചുംബിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വധു വിഷയത്തില്‍ ഇടപെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വരന്റെ അരികിലേക്ക് ഒരു യുവതി വരികയും കയ്യില്‍ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ വധു യുവതിയുടെ മുടിക്കുത്തിനു പിടിച്ച് നിലത്തേക്ക് വലിച്ചിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം അങ്ങ് ഇന്തോനേഷ്യയിലാണ്. കൈയില്‍ ചുംബിക്കുന്നത് രാജ്യത്തെ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും മുതിര്‍ന്നവരോ അല്ലെങ്കില്‍ പങ്കാളികളോ ആണ് ഇത്തരത്തില്‍ ചുംബിക്കാറുള്ളത്. മുന്‍ കാമുകി ഇത്തരത്തില്‍ ശ്രമിച്ചതാണ് വധുവിനെ ചൊടിപ്പിച്ചത്.
പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയില്‍ ഇന്തൊനീഷ്യന്‍ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്ന വധൂവരന്മാരില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വരന്റെ വലത് വശത്തായി മുന്‍ കാമുകിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ഫോട്ടോ എടുത്തതിനു ശേഷം വരന് കൈ കൊടുത്ത യുവതി കയ്യില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഈ സമയത്തെ വധുവിന്റെ പ്രതികരണമാണ് ഏവരേയും ഞെട്ടിച്ചതും പിന്നീട് തരംഗമായി മാറിയതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |