
തിരുവനന്തപുരം: ഡോക്ടറും എൻജിനിയറുമാകാൻ കൊതിക്കുന്ന, സാമ്പത്തിക പ്രതിസന്ധികളാൽ ബുദ്ധിമുട്ടുന്ന പ്രതിഭകൾക്ക് തണലേകാൻ കേരളകൗമുദിയും സഫയർ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കൈകോർത്തു. തുടർന്ന് നടന്ന മെഗാ സ്കോളർഷിപ്പ് പരീക്ഷ അറിവിന്റെ പോരാട്ടമായി. പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. തങ്ങളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ ദാരിദ്ര്യം തടസമാകില്ലെന്ന ഉറച്ച ബോദ്ധ്യത്തോടെയാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥി പ്രവാഹമുണ്ടായത്.
രാവിലെ പത്തുമണിക്ക് പരീക്ഷാഹാളുകളിൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നിശബ്ദ വിപ്ലവം ആരംഭിച്ചു. 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ക്രമീകരിച്ച മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അവരുടെ വേഗതയും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതായിരുന്നു.
ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും അല്പം ചിന്തിപ്പിച്ചെങ്കിലും പൊതുവേ പ്രയാസമില്ലാത്തതായിരുന്നു പരീക്ഷ. സിലബസിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നത് ആശ്വാസമായി. മികച്ച വിജയ പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രം വിട്ടത്.
മികവിനെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയുടെ സ്കോളർഷിപ്പുകളും ക്യാഷ് പ്രൈസുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ ദേശീയതല പരീക്ഷകൾക്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സഫയറിന്റെ പരിശീലനക്കളരിയിലേക്കാണ് സ്കോളർഷിപ്പ് വഴി തുറക്കുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളുടെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞിരുന്നു.
രക്ഷിതാക്കളും വിദ്യാർത്ഥികളും സഫയറിൽ അർപ്പിച്ച വിശ്വാസത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നു. പരീക്ഷാഫല പ്രഖ്യാപനവും സ്കോളർഷിപ്പ് വിതരണവും ഉടനുണ്ടാകും.
ഡോ. വി.സുനിൽകുമാർ
ചെയർമാൻ
സഫയർ ഗ്രൂപ്പ്
സ്കോളർഷിപ്പ് പരീക്ഷയിൽ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിച്ചത് ആശ്വാസമായിരുന്നു. വിജയപ്രതീക്ഷയുണ്ട്.
ക്രിപ്പിൻ കുമാർ
എട്ടാം ക്ലാസ് വിദ്യാർത്ഥി
സെന്റ് മേരീസ് സ്കൂൾ
മികച്ച നിലവാരം പുലർത്തുന്ന ചോദ്യങ്ങളായതിനാൽ പ്രതീക്ഷ നൽകുന്ന പരീക്ഷയാണ് കഴിഞ്ഞത്. വിജയ സാദ്ധ്യതയുണ്ടെന്നത് ആശ്വാസമേകുന്നു
ആർ.എൽ.ദയകൃഷ്ണ
കാർമ്മൽ, വഴുതക്കാട്
ഫിസിക്സിൽ നിന്നുള്ള ചോദ്യങ്ങൾ അൽപ്പം പ്രയാസമുള്ളതായിരുന്നെങ്കിലും പൊതുവേ നല്ല പരീക്ഷയായിരുന്നു
അശ്മിത്ത്
പ്ലസ് ടു വിദ്യാർത്ഥി
സഫയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |