SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.35 PM IST

എസ്.എസ്.എൽ.സി മാർക്ക് വിഭജനം: 30% ചോദ്യങ്ങൾ ലളിതം, 20% യുക്തിപരം

Increase Font Size Decrease Font Size Print Page
a

 പട്ടിക പുറത്തിറക്കി എസ്.സി.ഇ.ആർ.ടി

തിരുവനന്തപുരം: പാഠപുസ്തകത്തിലെ അറിവിനൊപ്പം അല്പം യുക്തി കൂടി ഉപയോഗിച്ച് പഠിച്ചാൽ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടാം. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് കൂടുതൽ ചോദ്യങ്ങൾ വരാൻ സാദ്ധ്യതയുള്ള പാഠഭാഗങ്ങളുടെ പട്ടിക എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാ രീതിയിൽ മാറ്റങ്ങൾ.

ചോദ്യപേപ്പറിലെ 30 ശതമാനം ചോദ്യങ്ങൾ വളരെ എളുപ്പത്തിൽ ഉത്തരം നൽകാൻ കഴിയുന്നവയാണ്. ഇത് പരീക്ഷയിലെ വിജയശതമാനം വർദ്ധിപ്പിക്കാൻ സഹായിക്കും 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരം പുലർത്തുന്നവ. ബാക്കി 20 ശതമാനം ചോദ്യങ്ങളാണ് ഉന്നത ഗ്രേഡുകൾ ലക്ഷ്യമിടുന്നവർക്കുള്ളത്; ഇവയ്ക്ക് യുക്തിപരമായ വിശകലനത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താൻ സാധിക്കൂ. പരീക്ഷ ജയിക്കുക അനായാസമാകുമെങ്കിലും, എ പ്ലസ് പോലുള്ള മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ പാഠഭാഗങ്ങളിൽ ആഴത്തിലുള്ള അറിവ് അത്യാവശ്യം.

അദ്ധ്യാപകർക്കായി

പരിശീലനം

എസ്.സി.ഇ.ആർ.ടിയുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പാഠഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി പാദ, അർദ്ധ വാർഷിക പരീക്ഷകൾ പുതിയ രീതിയിലാണ് നടത്തിയത്. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും മാർക്ക് വിതരണത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, മോഡൽ പരീക്ഷ ഉൾപ്പെടെയുള്ളവയിലൂടെ വിദ്യാർത്ഥികൾ പുതിയ രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടികൾ നടത്തി. അദ്ധ്യാപക സഹായികളും വിതരണം ചെയ്തിരുന്നു.

വെയ്റ്റേജ് മാർക്ക്

പട്ടികയുടെ ഗുണങ്ങൾ

 ഉയർന്ന വെയ്റ്റേജ് അദ്ധ്യായങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു

സമയ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നു

കേന്ദ്രീകൃതവും ബുദ്ധിപരവുമായ പഠനത്തെ പിന്തുണയ്ക്കുന്നു

 അനാവശ്യ പഠന സമ്മർദ്ദം കുറയ്ക്കുന്നു

'ശരിയായ ആസൂത്രണം, അച്ചടക്കമുള്ള പഠന ശീലങ്ങൾ, ഡിജിറ്റൽ പഠന ഉപകരണങ്ങളുടെ സമർത്ഥമായ ഉപയോഗം എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും.'

-ടി.കെ.എ ഷാഫി

ജനറൽ സെക്രട്ടറി

കെ.എസ്.ടി.എ

TAGS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.