
ശിവഗിരി: പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച "എംപവറിംഗ് മൈൻഡ്സ് ട്രാൻസ്ഫോർമിംഗ് ലൈവ്സ് -ശ്രീനാരായണ ഗുരുസ് ഫിലോസഫി ഒഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെലിവേലോപ്മെന്റ് " എന്ന കൃതി 30ന് നടക്കുന്ന 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു നൽകി പ്രകാശനം നിർവഹിക്കും.ശ്രീനാരായണഗുരുവിനെ ഒരു സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച് വിദ്യാഭ്യാസം, നൈപുണ്യവികസനം, മാനവപുരോഗതി എന്നിവയിൽ കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ഒരു ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നതാണ് ഗ്രന്ഥം.
അധഃസ്ഥിതമുന്നേറ്റം ഗുരുദേവ
ദർശനത്തിലൂടെ
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അധഃസ്ഥിതമുന്നേറ്റം ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ശിവഗിരിയിൽ നടന്ന സെമിനാർ പിന്നോക്ക വികസന വിഭാഗം മുൻ ഡയറക്ടർ വി.ആർ. ജോഷി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളിലെ കാണിക്കകൾ നിറയ്ക്കുന്ന അധഃസ്ഥിതർക്ക് അതിനപ്പുറത്തുള്ള ശ്രീകോവിലിനുള്ളിൽ കയറുവാൻ ഇന്നും അയിത്തം കല്പിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്നും ഇത് മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നും ജോഷി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി അസംഗാനന്ദഗിരി,അഡ്വ. എസ്. ചന്ദ്രസേനൻ,നവോത്ഥാന മുന്നണി ചെയർമാൻ രാമഭദ്രൻ,കൊച്ചി ശ്രീനാരായണ സേവാസംഘത്തിലെ പി.പി. രാജൻ,കെ.പി.എം.എസ് ജനറൽ സെക്രട്ടറി വിനോദ് ശ്രീകാര്യം,അഡ്വ. പ്രഹ്ലാദൻ,ജയപ്രകാശ് (എസ്.ആർ. പി) എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |