
ബെയ്ജിംഗ് : മസാജ്സെന്ററിൽ സ്പാ ചെയ്യാനായി പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ച് യുവതി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. സ്ഥലത്തെ യുഷിമാൻ മസാജ് സെന്ററിൽ ഡിസംബർ 12നാണ് ഹുവാങ് എന്ന യുവതി മസാജ് ചെയ്യാൻ എത്തിയത്. തോളിലും കഴുത്തിലും മസാജ് ചെയ്യാനാണ് യുവതി വന്നത്. സ്പാ ചെയ്യാനായി വസ്ത്രം അഴിച്ചുമാറ്റി ഇരിക്കുകയായിരുന്നു യുവതി. അതിനിടെ വനിതാ മാനേജർ വന്ന് യുവതിയുടെ മേൽ ഒരു ടവൽ ഇട്ടു. പിന്നാലെ മറ്റൊരാൾ അകത്തുകയറി. അത് ഒരു പുരുഷനായിരുന്നു എന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്ന് ഹുവാങ് പറയുന്നു.
തുടർന്ന് പുരുഷൻ മസാജ് ചെയ്യുന്നത് പറ്റില്ലെന്ന് യുവതി മാനേജരെ അറിയിച്ചു. എന്നാൽ തന്നെ പരിഹസിച്ച മാനേജർ എന്തുകൊണ്ട് പുരുഷ തെറാപ്പിസ്റ്റ് പറ്റില്ലെന്ന് ചോദിച്ചതായും യുവതി പറഞ്ഞു. വിവസ്ത്രയായിരിക്കുമ്പോൾ മറ്റൊരു പുരുഷൻ മുറിയിൽ കയറുന്നത് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു യുവതി മറുപടി നൽകിയത്. പുരുഷ ഡോക്ടർമാരെയും പുരുഷൻമാരായ ഫുട് മസാജർമാരെയും പോലെ കണ്ടാൽ മതിയെന്നായിരുന്നു തന്നെ പരിഹസിച്ചു കൊണ്ട് മാനേജർ പറഞ്ഞതെന്ന് യുവതി വിശദീകരിച്ചു. പുരുഷ തെറാപ്പിസ്റ്റ് ഭംഗിയും ആകർഷകത്വമുള്ളവനും നിങ്ങൾക്ക് അയാളുടെ അമ്മയുടെ പ്രായമുണ്ടെന്നും ആയിരുന്നു മാനേജരുടെ മറുപടിയെന്നും ഹുവാങ് പറയുന്നു. സ്ത്രീകൾ വേണം എന്ന് പ്രത്യേകം പറയാത്തതിനാലാണ് പുരുഷൻമാരെ അയച്ചതെന്നും മാനേജർ അറിയിച്ചു. ഒടുവിൽ പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോഴാണ് വനിതാ തെറാപ്പിസ്റ്റിനെ അയച്ചതെന്നും ഹുവാങ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |