SignIn
Kerala Kaumudi Online
Tuesday, 24 February 2026 4.40 AM IST

741 കോടിയുടെ വിപുലീകരണ പദ്ധതിയുമായി കെ.പി.പി.എൽ

Increase Font Size Decrease Font Size Print Page
vellore

ഉദ്ഘാടനം ഇന്ന്

കോട്ടയം : പേപ്പർ ഉത്പന്നങ്ങളുടെ ഉപഭോഗ ഉണർവ് കണക്കിലെടുത്ത് വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) ബൃഹത്തായ തുടർ വികസനപദ്ധതികൾക്ക് തുടക്കമിടുന്നു. ഉത്പാദനശേഷി വർദ്ധിപ്പിക്കലിന്റെയും, ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിന്റെയും ഉദ്ഘാടനം ഇന്ന് മന്ത്രി പി. രാജീവ് നിർവഹിക്കും. 741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടിയും, വ്യവസായ വികസന കോർപ്പറഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും. വെകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എ മാരായ സി.കെ ആശ, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.പി.എൽ ചെയർമാനും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുക്കും.


പേപ്പർ ക്ലസ്റ്റർ രൂപീകരിക്കും

കടലാസ് ഉത്പന്നങ്ങളുടെ നിര വിപുലീകരിക്കും. സ്‌പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണ് നിർമ്മിക്കുന്നത്. നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. ഈ സാഹചര്യത്തിൽ പേപ്പർ ക്ലസ്റ്റർ രൂപീകരിച്ച് സാദ്ധ്യതകളെ പൂർണമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.

ലക്ഷ്യമിടുന്നത് 1500 കോടി രൂപ വിറ്റുവരവ്


''24 മാസത്തിനുള്ളിൽ കെ.പി.പി.എല്ലിന്റെ ഉത്പാദന വിപുലീകരണ പദ്ധതി പൂർത്തിയാകും

-(സി.കെ ആശ എം.എൽ.എ)

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.