
1. ജെ.ഇ.ഇ 2026 ഷെഡ്യൂൾ:- ഐ.ഐ.ടികൾ, ഐ.ഐ.എസ്‌സി ബംഗളൂരു, ഐ.ഐ.എസ്.ഇ.ആറുകൾ, ഐ.ഐ.എസ്.ടികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഷെഡ്യൂൾ ഐ.ഐ.ടി റൂർക്കി പ്രസിദ്ധീകരിച്ചു. ജെ.ഇ.ഇ മെയിൻ 2026യോഗ്യത നേടിയവർക്ക് ഏപ്രിൽ 23മുതൽ മേയ് 2വരെ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാം. മേയ് 17നാണ് പരീക്ഷ. ജൂൺ 1ന് ഫലം പ്രസിദ്ധീകരിക്കും. JoSAA 2026 കൗൺസലിംഗ് ജൂൺ 2ന് ആരംഭിക്കും. വെബ്സൈറ്റ്: jeeadv.ac.in.
2. ഫാർമസി അലോട്ട്മെന്റ്:- കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2025ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുളള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 31ന് വൈകിട്ട് 4നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |