കൊച്ചി: കേരളത്തിലും ബംഗാളിലും ബി.ജെ.പി വൈകാതെ വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതുകൊണ്ടും പ്രാധാന്യമേറെയുള്ളതാണ് കേരളവും ബംഗാളും. ബീഹാറിൽ ജനങ്ങൾ നരേന്ദ്ര മോദിക്കൊപ്പം അണിനിരന്നെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്, എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് രാമാദേവി തൊട്ടുങ്കൽ, കെ.കെ. വേലായുധൻ, ജില്ലാ സെക്രട്ടറി ശിവകുമാർ കമ്മത്ത്, ബീന കുമാരി, ട്രഷറർ പ്രസ്റ്റി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |