
തൃശൂർ: ഒല്ലൂർ പുത്തൂർ പള്ളിക്ക് സമീപമുള്ള വീട്ടിലേക്ക് കല്ലെറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. കുട്ടു എന്ന കൃഷ്ണജ് (30), തൈക്കാട്ടുശ്ശേരി എടത്തേടത്ത് വീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്.
ക്രിസ്മസ് തലേന്ന് അജയ് എന്നയാളുടെ വീട്ടിലേക്കാണ് രാത്രി പത്തോടെ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാഹനം കണ്ടെത്തുകയും പ്രതിയായ വിഷ്ണുവിനെ വാഹനത്തോടൊപ്പം പിടികൂടുകയും ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തത്. ഒളിവിലായിരുന്ന കൃഷ്ണജിനെ ക്രിസ്മസ് നാളിൽ കൊഴുക്കുള്ളി ഭാഗത്ത് നിന്നും പിടികൂടി. സാജൻ തീക്കാറ്റിന്റെയും ജിഷ്ണുവിന്റെയും സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതത്രേ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒല്ലൂർ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ വരുൺ, സോമൻ, എ.എസ്.ഐമാരായ സന്ദീപ്, അജിത്, സി.പി.ഒമാരായ ശ്യാം ചെമ്പകം, കെ.എൻ.നിരാജ്‌മോൻ, പി.പി.അജിത് എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |