
അപ്രതീക്ഷിതമായി രാഷ്ട്രീയരംഗത്തെത്തിയ രണ്ട് സ്ത്രീകളാണ് 30 വർഷം ബംഗ്ലാദേശിനെ നയിച്ചത്. കുടുംബത്തിലുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് ഇവർ രാഷ്ട്രീയത്തിലെത്തിയതെന്നതും യാദൃച്ഛികം. പിതാവ് മുജീബുർ റഹ്മാനും മറ്റ് കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടതോടെ ഷെയ്ഖ് ഹസീനയും ഭർത്താവ് സിയാവുർ റഹ്മാൻ വധിക്കപ്പെട്ടതിനുപിന്നാലെ ഖാലിദയും രാഷ്ട്രീയം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇവർ ബംഗ്ലാദേശിന്റെ ബീഗങ്ങളായി അറിയപ്പെട്ടു.തൊണ്ണൂറുകൾ മുതൽ ഹസീനയും ഖാലിദയും മാറിമാറി രാജ്യത്തെ നയിച്ചു. ഇരുവരും തമ്മിലുള്ള ശത്രുത ബീഗങ്ങളുടെ പോരാട്ടമെന്ന പേരിൽ (ബാറ്റിൽസ് ഓഫ് ബീഗംസ്) ലോകം ശ്രദ്ധിച്ചു.
പെൺകുട്ടികളെ പഠിപ്പിച്ചു
ബംഗ്ലാദേശിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഖാലിദ നടത്തിയ ഇടപെടൽ വലുതാണ്. ഗ്രാമീണ മേഖലകളിൽ, പ്രായപൂർത്തിയാകും മുമ്പേ പെൺകുട്ടികളെ വിവാഹം ചെയ്‌തയച്ചിരുന്നു. പ്രഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിക്കൊണ്ടും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടും ഖാലിദ ചരിത്രം മാറ്റിയെഴുതി.10-ാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി. ഒപ്പം സൗജന്യ ഭക്ഷണവും. വിദ്യാഭ്യാസ ബഡ്ജറ്റിലും അവർ മാറ്റം കൊണ്ടുവന്നു. ഇതോടെ വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. ശൈശവ വിവാഹങ്ങളും കുറഞ്ഞു.
അനുശോചനം അറിയിക്കുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിലും രാജ്യത്തിന് അവർ നൽകിയ സംഭാവനകളാലും എന്നെന്നും ഓർമ്മിക്കപ്പെടും. ജനാധിപത്യം സ്ഥാപിക്കാൻ അവർ വഹിച്ച പങ്ക് വലുതാണ്. ഖാലിദ സിയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
- ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |