
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മതസംഘടനകളുടെയും സന്യാസിമാരുടെയും പ്രതിഷേധത്തെത്തുടർന്ന് സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവത്സരാഘോഷം റദ്ദാക്കി. മമതപരവും സാംസ്‌കാരികവുമായ വികാരങ്ങളെ മാനിച്ചാണ് നടപടിയെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് അടക്കം പരാതികൾ നൽകിയിരുന്നു. ജനുവരി ഒന്നിന് മഥുരയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് പരിപാടി തീരുമാനിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. 300ഓളം പേരെയുൾപ്പെടുത്തി ഡി.ജെ നടത്താനും പദ്ധതിയിട്ടിരുന്നതായി ഹോട്ടൽ ഉടമ മിതുൽ പഥക് പറഞ്ഞു. ടിക്കറ്റ് മുഖേനയാണ് പ്രവേശനം അനുവദിക്കാനിരുന്നത്. സണ്ണി ലിയോൺ അറിയപ്പെടുന്ന കലാകാരിയാണ്. അവർ മറ്റേതെങ്കിലും പദവിയിൽ അറിയപ്പെടുന്നയാളല്ല. ഡി.ജെയായിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. നാല് ഇരിപ്പിട വിഭാഗങ്ങൾ ഒരുക്കിയിരുന്നു. എന്നിരുന്നാലും സംഘടനകളുടെ എതിർപ്പ് മാനിക്കുന്നു. സാംസ്‌കാരിക മൂല്യങ്ങളോടുള്ള ബഹുമാനമാണ് പരമപ്രധാനം- പഥക് അറിയിച്ചു. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ പ്രത്യേക പ്രസ്താവന ഇറക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |