
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വസതിക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന പ്രക്രിയയെയും ചർച്ചകളെയും ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള പ്രായോഗികമായ നയതന്ത്ര ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിൽ നിന്ന് വ്യതിചലിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
പുട്ടിന്റെ നോവ്ഗൊറോഡ് മേഖലയിലെ സ്റ്റേറ്റ് വസതിക്കു നേരെ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റഷ്യൻ ആരോപണം. യുക്രെയിൻ ആരോപണം നിഷേധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |