SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.23 PM IST

പോറ്റിയെ സഹായിക്കണമെന്ന് എഴുതിയിട്ടില്ല: കടകംപള്ളി

Increase Font Size Decrease Font Size Print Page
kadakampally-surendran

തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സഹായിക്കണമെന്ന് താൻ അപേക്ഷയിൽ എഴുതിയിട്ടില്ലെന്നു കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. സാങ്കൽപ്പിക കഥകളാണ് പ്രചരിക്കുന്നത്. സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ താൻ വീടുവച്ചു കൊടുത്തെന്നതും ശരിയല്ല.
മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെപേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടു നിർമ്മിച്ചു നൽകിയിട്ടുണ്ട്. അതിൽ ഒന്നുപോലും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിലുള്ളതല്ല. കഴിഞ്ഞ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തോട് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ്. എം.എൽ.എ ബോർഡുവച്ച, താൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് അവിടെ എത്തി മൊഴി നൽകിയത്. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.

സ്വർണപ്പാളി വിവാദത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി പറഞ്ഞു.

TAGS: KADAKAMPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY