
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരം തന്നെയെന്ന് സി.പി.ഐ പ്രവർത്തന റിപ്പോർട്ട്. സർക്കാർ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല സ്വർണക്കൊള്ള, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകൾ എന്നിവയും പരാജയ കാരണമായെന്നും റിപ്പോർട്ടിൽ പരാമർശം. ജില്ല, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെയും സി.പി.എം നേതൃത്വത്തിനെതിരെയും സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നിരുന്നു. ജില്ലാ സെക്രട്ടറിമാരായിരുന്നു പ്രധാന വിമർശകർ. സർക്കാരിലും മുന്നണിയിലും സി.പി.എമ്മിന്റെ ഏകാധിപത്യമാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നതടക്കമായിരുന്നു വിമർശനം.
പ്രതീക്ഷിച്ചിരുന്നവരും
വോട്ട് ചെയ്തില്ല
എൽ.ഡി.എഫിനെ സ്‌നേഹിച്ചിരുന്ന വിവിധ ജനവിഭാഗങ്ങളിൽ ശക്തമായ വിമർശനം
നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശം. പ്രതീക്ഷിച്ചിരുന്ന നിരവധിപേർ വോട്ട് ചെയ്തില്ല. എതിരായി വോട്ട് ചെയ്തെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു
എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി മാത്രമാണ് കൂടുന്നത്. മണ്ഡലം, പഞ്ചായത്ത് തലത്തിൽ യോഗം ചേരുന്നില്ല. ഇത് കൂട്ടായ പ്രവർത്തനം പ്രയാസകരമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പഞ്ചായത്തുതലം വരെ യോഗങ്ങൾ ചേരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |