
ഇരിട്ടി: എടക്കാനം മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ജില്ലാ ആരോഗ്യ വിദഗ്ദ്ധ സംഘം സംഭവസ്ഥലം സന്ദർശിച്ചു. വെസ്റ്റ്‌നൈൽ വൈറസ് സാന്നിദ്ധ്യമുൾപ്പെടെ സാധ്യതകൾ പരിശോധിച്ചു വരുന്നു. വെറ്ററിനറി വിഭാഗത്തിന്റെ സാംപിൾ കലക്ഷൻ റിപ്പോർട്ട് ലഭ്യമാകുതോടെ കാരണം വ്യക്തമാകുമെന്ന് സംഘം വ്യക്തമാക്കി.
പ്രദേശത്ത് ആരിലും പ്രത്യേക പനി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംഘം അറിയിച്ചു. ജില്ലാ മലേറിയാ ഓഫീസർ ഡോ. കെ.കെ. ഷിനി, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എം.ബി. മുരളി, ജില്ലാ ബയോളജിസ്റ്റ് സി.പി. രമേശൻ, ജില്ലാ എപിഡമോളജിസ്റ്റ് ഡോ. അഖിൽ, ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം, ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. രാജേഷ്, ജെ.എച്ച്.ഐ പി.ടി. നസ്രി എന്നിവരെ കൂടാതെ ആശാ വർക്കർ എ. ഉഷ, പൊതുപ്രവർത്തകൻ എം. രാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രണ്ടാഴ്ച മുൻപാണ് എടക്കാനം മേഖലയിലാണ് കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിനിടയിൽ കഴിഞ്ഞദിവസം ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ കാക്കകൾ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |