
കോട്ടയം: നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോട്ടയം മീനടത്തെ വിജയിച്ച സ്ഥാനാർത്ഥി മരിച്ചു. മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു. ഭാര്യ: പ്രീതാ പ്രസാദ്, മകൻ: ഹരി നാരായണ പ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |