
കളമശേരി: കുസാറ്റ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ടുവന്ന 4.3555 ഗ്രാം എം.ഡി.എം.എയുമായി പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ സിദ്ദിക് (26) എക്സൈസ് പിടിയിലായി. ക്രിസ്മസ്, പുതുവത്സരസ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണ് യൂബർ ഡ്രൈവറായ ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ‌് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ബി. ശ്രീരാജിന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഒ.എൻ. അജയകുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് പ്രതീഷ്, സതീഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ശ്യാം കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |