കൊടുങ്ങല്ലൂർ : എടവിലങ്ങിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ഏഴോളം ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. എടവിലങ്ങ് തെക്കുവശം താമസിക്കുന്ന പുത്തൻകാട്ടിൽ പ്രതാപന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പ്രതാപനും ഭാര്യ സുഷ്മ്മയും മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. സി.പി.എം അനുഭാവിയായ പ്രതാപൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന് ആരോപണം. വിവരം അറഞ്ഞതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |