
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ മോഡറേറ്റർ കമ്മിസറിയായി കന്യാകുമാരി മഹായിടവക ബിഷപ് ഡോ.എസ്.ക്രിസ്റ്റഫർ വിജയനെ സിനഡ് നിയമിച്ചു.നിലവിൽ മോഡറേറ്റർ കമ്മിസറിയായിരുന്ന ബിഷപ്പ് തിമോത്തി രവീന്ദർ വിരമിച്ചതിനെ തുടർന്നാണിത്. മഹായിടവകയുടെ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതു വരെയാണ് മോഡറേറ്റർ കമ്മിസറിക്ക് ചുമതലയുള്ളത്. പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള പാനൽ രൂപീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടക്കും.കന്യാകുമാരി മഹായിടവകയുടെ ഏഴാമത് ബിഷപ്പായി ഡിസംബർ 7ന് അഭിഷിക്തനായ ബിഷപ്പ് ക്രിസ്റ്റഫർ, സിനഡ് മിഷൻ വിഭാഗത്തിന്റെ ഡയറക്ടറായും നാഷണൽ മിഷനറി സൊസൈറ്റി ഒഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും മഹായിടവക കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |