
തിരുവനന്തപുരം : ഈ മാസം നാലുമുതൽ 11വരെ ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീമിനെ സെജിൻ മാത്യുവും വനിതാടീമിനെ അനീഷ ക്ളീറ്റസും നയിക്കും. ഇരുവരും കെ.എസ്.ഇ.ബി താരങ്ങളാണ്.
കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാക്കളായ വനിതകൾ, ഗ്രൂപ്പ് ബിയിൽ ആതിഥേയരായ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരോടൊപ്പമാണ് മത്സരിക്കുന്നത്.പുരുഷന്മാർ പൂൾ സിയിൽ ജമ്മു -കശ്മീർ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവർക്കൊപ്പ മത്സരിക്കും.കെ. എസ്. ഇ. ബി യിലെ അജു ജേക്കബാണ് വനിതകളുടെ കോച്ച്. റോജ മോളാണ് മാനേജർ. സ്‌പോർട് കൗൺസിലിൽ നിന്നുള്ള സുദീപ്‌ബോസാണ് പുരുഷ ടീം കോച്ച്. മാനേജർ അഭിലാഷ്.
കേരള ടീം
വനിതകൾ : അനിഷ ക്ലീറ്റസ് , ശ്രീകല ആർ, സൂസൻ ഫ്ലോറന്റീന, കവിത ജോസ്, ചിന്നു കോശി, അക്ഷയ ഫിലിപ്പ്, ഐറിൻ എൽസ ജോൺ, റീമ റൊണാൾഡ് , സ്വപ്ന ചെറിയാൻ ജെസ്ലി പി.എസ് , ജയലക്ഷ്മി വി.ജെ , നിരഞ്ജന ജിജു.
പുരുഷന്മാർ - സെജിൻ മാത്യു , ജെറോം പ്രിൻസ് ,ശരത് കൃഷ്ണ, ആരോൺ ബ്ലെസൺ, ജോഷ്വ സുനിൽ ഉമ്മൻ ,ഷിറാസ് മുഹമ്മദ്, ഷാൻസിൽ മുഹമ്മദ്, അബിൻ സാബു, ഇർഫാൻ മുഹമ്മദ്, ചാർളി വിഎസ് , ജിഷ്ണു ജി നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |