
മിച്ചൽ മാർഷ് നയിക്കും, മാക്സ്‌വെൽ ടീമിൽ
മെൽബൺ : അടുത്തമാസമാദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ വെറ്ററൻ ആൾറൗണ്ടർ ഗ്ളെൻ മാക്സ്‌വെൽ, ടെസ്റ്റ് ക്യാപ്ടൻ പാറ്റ് കമ്മിൻസ്, കഴിഞ്ഞ ഐ.പി.എൽ താരലേലത്തിലെ വിലയേറിയ താരം കാമറൂൺ ഗ്രീൻ തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂപ്പർ കനോലിയേയും ടീമിലേക്ക് തിരിച്ചുവിളിച്ചു.
ട്രാവിസ് ഹെഡ്, ജോഷ് ഇൻഗിലിസ്, ടിം ഡേവിഡ് തുടങ്ങിയവരാണ് ബാറ്റിംഗിലെ മറ്റ് സൂപ്പർ താരങ്ങൾ.സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡിമാണ് പേസ് നിരയുടെ കുന്തമുനകൾ.എന്നാൽ ഇന്ത്യയിലെയും ശ്രീലങ്കയിലേയും പിച്ചുകളിൽ നടക്കുന്ന ലോകകപ്പിൽ സ്പിന്നർമാർക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള സ്‌ക്വാഡിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ആദം സാംപ, കൂപ്പർ കനോലി, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാത്യു ക്യുനെമാൻ എന്നിവരാണ് സ്പിന്നർമാർ.
പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക, അയർലാൻഡ്, സിംബാബ്‌വെ,ഒമാൻ എന്നിവർകൂടി അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ കളിക്കുന്നത്. ഫെബ്രുവരി 11ന് അയർലാൻഡിനെതിരെയാണ് ആദ്യ മത്സരം.13ന് സിംബാബ്‌വെയേയും 16ന് ശ്രീലങ്കയേയും 20ന് ഒമാനേയും നേരിടും.
ഓസീസ് ടീം : മിച്ചൽ മാർഷ് (ക്യാപ്ടൻ), ട്രാവിസ് ഹെഡ്, ജോഷ് ഇൻഗിലിസ്, ടിം ഡേവിഡ് ,കാമറൂൺ ഗ്രീൻ, ഗ്ളെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയ്നിസ്, സേവ്യർ ബാലെറ്റ്, ആദം സാംപ, കൂപ്പർ കനോലി, മാത്യു ഷോർട്ട്, മാത്യു ക്യുനെമാൻ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്,നഥാൻ എല്ലിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |