
ന്യൂഡൽഹി: പാക് തടവിലുള്ള 199 മത്സ്യബന്ധന തൊഴിലാളികൾ അടക്കം 257 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ധാരണയായി. ഇന്ത്യൻ കസ്റ്റഡിയിലുള്ള 424 പാകിസ്ഥാനികളെയും വിട്ടയയ്‌ക്കും. കസ്റ്റഡിയിലുള്ള സിവിൽ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്‌പരം കൈമാറിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2008ലെ ഉഭയകക്ഷി കരാർ പ്രകാരം എല്ലാ ജനുവരിയിലും ജൂലായിലുമാണ് പട്ടിക കൈമാറൽ.
പാക് കസ്റ്റഡിയിലുളള പ്രതിരോധ ഉദ്യോഗസ്ഥരെയും സിവിൽ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടു നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ 167 മത്സ്യത്തൊഴിലാളികളെയും സിവിൽ തടവുകാരെയും മോചിപ്പിക്കണം. പാക് കസ്റ്റഡിയിലുള്ള 35 സിവിൽ തടവുകാർക്കും മത്സ്യത്തൊഴിലാളികൾക്കും നിയമ സഹായം ഉറപ്പാക്കണം. ഇന്ത്യയിലെത്തും വരെ ഇവരുടെ സുരക്ഷ,ക്ഷേമം എന്നിവയിൽ വിട്ടുവീഴ്‌ച പാടില്ലെന്നും ഇന്ത്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |