SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

പോറ്റി സോണിയയെ കണ്ടത് എന്തിനെന്ന് പാർട്ടി പറയണം: കെ. സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
gt

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങൾ കോൺഗ്രസ് പുറത്ത് വിടണമെന്ന് ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരിമലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവർന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്.
വ്യവസായിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വാദങ്ങളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ മലക്കംമറച്ചിൽ സംശയം ബലപ്പെടുത്തുകയാണ്. സോണിയ ഗാന്ധിയുടെ രക്തബന്ധത്തിലുള്ള ചിലർക്ക് ഇറ്റലിയിൽ വിഗ്രഹങ്ങൾ വിറ്റഴിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് ഡൽഹിയിലെ കോടതിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അമൂല്യവസ്തുക്കൾ കടത്താൻ ശ്രമം നടന്നിട്ടുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയത് സർക്കാരിലെ ഉന്നതരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY