
ശബരിമല സ്വർണ കേസിലെ പ്രതികൾക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം തെളിവ് സഹിതമാണ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, അടൂർ പ്രകാശ് എം.പി എന്നിവരുമായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജുവലറി ഉടമയും നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ ഇവർക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ദുരൂഹമാണ്.സ്വന്തം നേതാക്കൾ കുടുങ്ങുമെന്ന ഭയം കാരണം അന്വേഷണം അട്ടിമറിക്കാൻ പ്രതിപക്ഷംശ്രമിക്കുകയാണ്.
-വി.ശിവൻകുട്ടി
വിദ്യാഭാസമന്ത്രി
ജനങ്ങളെ
ബാധിക്കുന്ന
വിഷയമല്ല
താനും രമേശ് ചെന്നിത്തലയും തമ്മിൽ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ചെന്നിത്തല അടക്കമുള്ള പലനേതാക്കളുമായി അവിടെവച്ച് സംസാരിച്ചിരുന്നു. അതൊന്നും കൗതുകമുള്ള വാർത്തയായി തോന്നുന്നില്ല. ആരായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് പറയാൻ അധികാരമില്ലാത്തയാളാണ് താൻ. അത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല.
-രാഹുൽ മാങ്കൂട്ടത്തിൽ
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |