
കൊച്ചി: 2047ൽ 7.89 ലക്ഷം വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ നീതി ആയോഗിന്റെ കർമ്മപദ്ധതി. 'ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം" എന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നീതി ആയോഗ് സമർപ്പിച്ചു. ഇന്ത്യയെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആഗോള കേന്ദ്രമാക്കാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കും.
ആഗോള റാങ്കിംഗിൽ 500നകമെത്താൻ ഇന്ത്യൻ സ്ഥാപനങ്ങളെ സജ്ജമാക്കും. 54 രാജ്യങ്ങളുമായി അക്കാഡമിക് ധാരണയുണ്ടാക്കും. പ്രത്യേക ഉന്നത വിദ്യാഭ്യാസ സോണുകൾ സ്ഥാപിക്കും. 22 നയനിർദ്ദേശങ്ങളും 76 കർമ്മപദ്ധതികളും ഇതിനായി തയ്യാറാക്കി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ എന്നിവ ഇവ നടപ്പാക്കണം.
ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ഗതിശക്തി പദ്ധതികളുമായി ചേർന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ തുടങ്ങിയവരുടെ വിസ നടപടികൾക്ക് എംബസികളിൽ പ്രത്യേക സംവിധാനമൊരുക്കും.
160 ഇന്ത്യൻ സർവകലാശാലകൾ, 30 അന്താരാഷ്ട്ര സ്ഥാപനങ്ങൾ, 16 രാജ്യങ്ങളുടെ പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ എന്നിവരുടെ അഭിപ്രായം ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പത്ത് രാജ്യങ്ങളുമായി ധാരണാപത്രം
വിദ്യാർത്ഥികൾക്കായി പത്ത് പ്രധാന രാജ്യങ്ങളുമായി ധാരണാപത്രം
വിദേശ വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പെൻഡ്
കേന്ദ്ര യൂണിവേഴ്‌സിറ്റികളിൽ സെന്റർ ഒഫ് എക്‌സലൻസ് സ്ഥാപിക്കും
ആഗോള ഉന്നത വിദ്യാഭ്യാസ ഹബുകൾ സ്ഥാപിക്കും
അനുമതികളും അംഗീകാരങ്ങളും നൽകാൻ ഓൺലൈൻ ഏകജാലക സംവിധാനം
ഭാരത് വിദ്യാകോശ് ദേശീയ ഗവേഷണ ഫണ്ട് രൂപീകരണം
പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾ
2021-22- 50,000
2030- 1.5 ലക്ഷം (പ്രതീക്ഷിക്കുന്നത്)
2035- 3.59 ലക്ഷം (പ്രതീക്ഷിക്കുന്നത്)
2047- 7.89 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |