
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയെ അറിയാത്ത മലയാളികൾ കുറവാണ്. തന്റെ വിശേഷങ്ങൾ ദിയ എപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ ദിയയും ഭർത്താവ് അശ്വിൻ ഗണേശും മകൻ ഓമിയും ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോകൾ പങ്കുവച്ചിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.
അതിൽ ഒന്ന് വിദേശ യാത്രയിൽ ദിയയും അശ്വിനും തങ്ങളുടെ കുടുംബങ്ങളെ ഒപ്പം കൂട്ടാത്തതിനെക്കുറിച്ചായിരുന്നു. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. താനും ഭർത്താവും ചേർന്ന കുടുംബമാണിതെന്നും സ്വകാര്യത ആവശ്യമാണെന്നും ദിയ പറയുന്നു.
'ചിലർക്ക് എന്തെങ്കിലും കണ്ടാൽ നല്ലത് പറയാൻ പറ്റില്ല. പക്ഷേ മിണ്ടാതിരിക്കാനും പറ്റില്ല. എന്തെങ്കിലും പറയണം. നിങ്ങൾ മൂന്നുപേരും കൂടെ എന്തിനാണ് യാത്രയ്ക്ക് പോകുന്നത്, കുടുംബത്തെയും കൂട്ടിക്കൂടെ എന്നാണ് ചോദ്യം. ഞങ്ങൾ രണ്ട് പേരുടെയും കുടുംബം ആരോഗ്യത്തോടെ സന്തോഷത്തോടെ നാട്ടിലുണ്ട്. ഞാനും അശ്വിനും ബോയ് ഫ്രണ്ടും ഗേൾ ഫ്രണ്ടുമല്ല ഇപ്പോൾ. ഞങ്ങൾക്ക് ഒരു കുടുംബമുണ്ട്. ഇത് എന്റെ കുടുംബമാണ്. ഞങ്ങളും ഒരു കുടുംബമാണെന്ന് നിങ്ങൾ ഓർക്കണം. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രെെവസി വേണം. ഞങ്ങൾക്ക് പ്രെെവസിയും സ്വാതന്ത്ര്യവും അതിനുള്ള പെെസയും ഉണ്ട്. അതുകൊണ്ടാണ് കറങ്ങി നടക്കുന്നത്'- ദിയ കൃഷ്ണ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |