
തിരുവനന്തപുരം: 2026ലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 5മുതൽ 31ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. വെബ്സൈറ്റിലെ KEAM 2026 Online Application എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ഹെൽപ്പ് ലൈൻ-0471-2332120
സംസ്കൃത യൂണി.
പിഎച്ച്ഡി
കാലടി: സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ 12നും അഭിമുഖം ജനുവരി 22നുമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: 6. വിവരങ്ങൾക്ക്: www.ssus.ac.in
ബി.ഫാം പ്രവേശനം
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.inൽ 5ന് ഉച്ചയ്ക്ക് മൂന്നുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ലൈൻ-: 0471 – 2332120, 2338487
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 6 ന് നടത്തും.വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
സി.യു.ഇ.ടി യു.ജി അപേക്ഷ
രാജ്യത്തെ വിവിധ സെൻട്രൽ, സ്റ്റേറ്റ്, ഡീംഡ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലെ വിവിധ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന സി.യു.ഇ.ടി യു.ജി പരീക്ഷയ്ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. 2026-27 അദ്ധ്യയന വർഷ പ്രോഗ്രാം പ്രവേശനത്തിനുള്ള പരീക്ഷയാണിത്. മേയ് 11 മുതൽ 31 വരെയാണ് പരീക്ഷ.
ജനുവരി 31 വരെ ഓൺലൈനായി ഫീസടയ്ക്കാം. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഫെബ്രുവരി 2 മുതൽ 4 വരെ തിരുത്താൻ അവസരമുണ്ട്. പങ്കെടുക്കുന്ന സർവകലാശാലകൾ, പ്രോഗ്രാമുകൾ, സിലബസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് https://cuet.nta.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |