
തിരുവനന്തപുരം:ഡൽഹി ഭാരത് മണ്ഡപത്തിൽ 9മുതൽ 12വരെ നടക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന 35അംഗ കേരള സംഘത്തിന് നാളെ വൈകിട്ട് 6ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.വി.ആർലേക്കർ യാത്രഅയപ്പ് നൽകും. 6ന് വൈകിട്ട് കേരള എക്സ്‌പ്രസിലാണ് സംഘം ഡൽഹിക്ക് തിരിക്കുന്നത്. ഒരുലക്ഷത്തോളം പേർ പങ്കെടുത്ത മേരാ യുവഭാരത് പോർട്ടലിൽ നടത്തിയ മത്സരങ്ങളിൽ ജയിച്ചവരാണ് സംഘത്തിലുള്ളത്. മത്സാരാർത്ഥികളെ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |