
ഖ്വാജയുടെ വിരമിക്കൽ മത്സരം
സിഡ്‌നി:ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വെളുപ്പിന് 5ന് മത്സരം തുടങ്ങും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തേ തന്നെ ഉറപ്പിച്ചു കഴിഞ്ഞു.എന്നാൽ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു ജയം.
ഓസ്‌ട്രേലിയൻ സൂപ്പർട ബാറ്റർ ഉസ്‌മാൻ ഖ്വാജയുടെ വിടവാങ്ങൽ മത്സരം കൂടിയാണിത്. പാകിസ്ഥാനിൽ ജനിച്ച ഖ്വാജ ഓസ്ട്രേലിയൻ ടീമിലെ ആദ്യ മുസ്ലിം വംശജൻ കൂടിയാണ്.39കാരായ ഖ്വാജയുടെ 88-ാം ടെസ്റ്റ് മത്സരമാണ് ഇന്നത്തേത്.
സിറ്റിയ്‌ക്ക് മുകളിൽ വില്ല
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ആസ്റ്റൺവില്ല പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് രണ്ടാമതെത്തി. 20 മത്സരങ്ങളിൽ നിന്ന് വില്ലയ്‌ക്ക് 42 പോയിന്റാണുള്ളത്. പുതുവർഷത്തിലെ തങ്ങളുടെ ആദ്യമത്സരത്തിൽ സണ്ടർലാൻഡിനോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ സിറ്റിയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 41 പോയിന്റാണുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി (ഇന്നലെ ബേൺമൗത്തിനെതിരായ മത്സരത്തിന് മുമ്പുള്ല നില) ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സ്വന്തം തട്ടകമായ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുമായി ജോൺ മക്‌ഗിൻ ആണ് ആസ്‌റ്റൺ വില്ലയുടെ വിജയശില്പിയായത്. ഒല്ലി വാക്കിൻസ് വില്ലയ്ക്കായി ഒരു ഗോൾ നേടി. മോർഗൻ ഗിബ്‌സ് വൈറ്റാണ് നോട്ടിംഗ്‌ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്.
ഐ.എസ്.എൽ:
തീയതി ഈ ആഴ്‌ച
ന്യൂഡൽഹി: പ്രതിസന്ധിയിലായ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന്റഎ തീയതി ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ഇന്നലെ കൂടിയ എ.ഐ.എഫ്.എഫിന്റെ അടിയന്തര കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കൊമേഴ്‌സ്യൽ പാർട്ണറെ കിട്ടാത്തതിനാലാണ് സെപ്‌തംബറിൽ തുടങ്ങേണ്ടിയിരുന്ന ഐ.എസ്.എൽ സീസൺ അനിശ്ചിതത്വത്തിലായത്.
കൂടൊഴിയൽ തുടരുന്നു:
നോഹയും പോയി
ഐ.എസ്.എൽ അനിശ്ചിതത്വത്തിലായതോടെ ടീമുകളിൽ നിന്നുള്ള താരങ്ങളുടെ കൂടൊഴിയൽ തുടരുന്നു. പുതുവർഷത്തിൽ ക്യാപ്‌ടൻ അഡ്രിയാൻ ലൂണയ്ക്ക് പിന്നാലെ സൂപ്പർ താരം നോഹ സദൂയിയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു. താരം ഇന്തോനേഷ്യൻ ക്ലബുമായി കരാറിലൊപ്പിട്ടേക്കും,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |