
പ്രശസ്ത നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു മതപരമായ ചടങ്ങിനിടെ സ്വയം നിയന്ത്രിക്കാൻ പാടുപെടുന്ന , അസ്വസ്ഥയായ നിലയിൽ കാണപ്പെടുന്ന സുധാ ചന്ദ്രന്റെ വീഡിയോ ആണ് പ്രചരിപ്പിക്കപ്പെടുന്നത്. കേരളത്തിൽ കാവടി ആഘോഷത്തിലും കുത്തിയോട്ടം തെയ്യം പോലുള്ള അനുഷ്ഠാനങ്ങളിലും ഭക്തരിൽ ഉണ്ടാകുന്നതിന് സമാനമായ അനുഭവമാണ് സുധാചന്ദ്രനും സംഭവിച്ചത്. ഇത് സിനിമയുടെയോ സീരിയലിന്റെയോ ചിത്രീകരണമായിരുന്നില്ല എന്നതും ആരാധകരെ ആശങ്കയിലാക്കി.
മതപരമായ ചടങ്ങായ മാതാ കി ചൗക്കിയിൽ സുധാചന്ദ്രൻ പങ്കെടുത്തപ്പോഴുള്ള വീഡിയോ ആണിത്. വീഡിയോയിൽ സുധാചന്ദ്രൻ സ്വയം മറന്ന് നിലവിളിക്കുന്നതും നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതും കാണാം. അവിടെയുണ്ടായിരുന്നവർ അവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരെയും തള്ളിമാറ്റാനാണ് നടി ശ്രമിക്കുന്നത്. ഒരാളെ കടിക്കാൻ ശ്രമിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. പ്രാർത്ഥനയ്ക്കിടെ ഉണ്ടായ തീവ്രമായ വൈകാരിക മാറ്റമാകാം ഇതിന് പിന്നിലെന്നാണ് പലരുടെയും അഭിപ്രായം. ഭക്തിയുമായി ബന്ധപ്പെട്ട പരകായ പ്രവേശമാണെന്നാണ് ചിലർ പറയുന്നത്. ഇങ്ങനെയുള്ളവരെ ബഹുമാനിക്കണമെന്നും കമന്റ് ചെയ്യുന്നു. സത്യാവസ്ഥ അറിയാതെ നടിയെ വിലയിരുത്തരുതെന്നും ഭക്തിനിർഭരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ചിലർക്ക് ഇത്തരത്തിൽ സംഭവിക്കാമെന്നും ഒരുവിഭാഗം വാദിക്കുന്നു.
മയൂരി എന്ന തെലുങ്ക് ചിത്രത്തിലൂടെ 1984ലാണ് സുധാചന്ദ്രന്റെ സിനിമാ അരങ്ങേറ്റം. നാഗിൻ, യേ ഹെ മൊഹബത്തേൻ, ക്യോം കി സാസ് ഭി കഭി ബഹു തീ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ മലയാളത്തിലും സുപരിചിതയാണ്. മലയാളത്തിൽ അവൻ അനന്തപദ്മനാഭൻ, അലക്സാണ്ടർ ദി ഗ്രേറ്റ്, ക്ലിയോപാട്ര, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |