
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ മൂന്നാം വിജയവുമായി കേരളം. 63 റൺസിനാണ് കേരളം ചണ്ഡിഗഢിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. ചണ്ഡീഗഢ് 35 ഓവറിൽ 180/4ലൊതുങ്ങി. ഓപ്പണറായിറങ്ങി അവസാന ഓവർവരെ ക്രീസിൽ നിന്ന് 118 പന്തിൽ 22 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 138 റൺസെടുത്ത ആര്യനന്ദയാണ് കേരളത്തിന്റെ വിജയശിൽപ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |