
ഓച്ചിറ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ ചങ്ങൻകുളങ്ങര ഹരിനിവാസിൽ ബി.പ്രസന്നന്റെയും രേണുകയുടെയും (മോളി) മകൻ പി.അനന്തുവിന്റെ (28, ചിക്കു) മൃതദേഹം ഇന്നലെ പകൽ തകഴി പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാതാവിന് കൂട്ടിരുന്ന അനന്തുവിനെ ജനുവരി 1ന് ഉച്ചയ്ക്കാണ് കാണാതാകുന്നത്. ദേവിക ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
