SignIn
Kerala Kaumudi Online
Friday, 15 May 2026 7.38 PM IST

'കരിങ്കോഴികളുമായി സമാധാന കരാറുണ്ടാക്കുന്ന സ്ത്രീകൾക്ക് അപവാദമാണ് മഞ്ജു വാര്യർ'; പോസ്റ്റുമായി നടൻ

manju-warrier

നീണ്ട ഇടവേളയ്ക്കുശേഷം സിനിമാഭിനയരംഗത്ത് സജീവമായ നടി മഞ്ജു വാര്യറെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാന കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് മഞ്ജു വാര്യർ അപവാദമാണെന്നാണ് ജയചന്ദ്രന്റെ വാദം. കഴിഞ്ഞ ദിവസം നടൻ പങ്കുവച്ച പോസ്റ്റിന് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ, ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി, മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ'അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ'- ജയചന്ദ്രൻ കുറിച്ചു.

പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഫെമിനിസ്റ്റുകൾക്കിട്ട് താങ്ങിയതാണല്ലേ?, അവർക്കിട്ടൊന്ന് താങ്ങി താങ്ങിയില്ല, കൊണ്ട് കൊണ്ടില്ലാ, പറഞ്ഞു പറഞ്ഞില്ല, താങ്കളുടെ മനോഭാവം കൊള്ളാം, കുതികാൽ വെട്ടാൻ പറ്റുമോ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നടന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദിവസങ്ങൾക്കുമുൻപ് മഞ്ജു വാര്യർ ബൈക്കോടിച്ച് ധനുഷ്കോടിയോളം പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹമോചനത്തിനുശേഷമാണ് മഞ്ജു ബൈക്ക് ഓടിക്കാൻ പഠിച്ചത്. തമിഴ് നടൻ അജിത്താണ് തനിക്ക് പ്രചോദനമെന്നും നടി മുൻപ് വ്യക്തമാക്കിയിരുന്നു. ഒരുകൂട്ടമാളുകൾ താരത്തിന്റെ ചിത്രങ്ങൾ പ്രചോദനമാണെന്ന തരത്തിൽ കമന്റുകളിട്ടപ്പോൾ മറ്റൊരു വിഭാഗം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പണത്തിന് ഒരിക്കലും സ്നേഹം വിലക്ക് വാങ്ങാൻ കഴിയില്ലയെന്ന തരത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FACEBOOK POST, MANJU WARRIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY